Friday, February 6, 2015

മരിക്കാത്ത ഓര്‍മ്മകള്‍ !


      
  
                ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്യേണ്ടത് അതിന്റെ പകുതി സമയം കൊണ്ട് ചെയ്ത് തീര്‍ത്ത്, സ്നേഹവും സാഹോദര്യവും മാത്രം പങ്കുവച്ച്, ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് ഇന്നലെ കടന്നുപോയ എന്റെ പ്രിയ സുഹൃത്ത്. 
                   അധ്യാപക പരിശീലനകേന്ദ്രങ്ങളില്‍ (മാത്സ്) താങ്കളുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ആവേശം കാണിക്കുന്ന അനവധി അധ്യാപകരെ എനിക്കറിയാം. അധ്യാപക സമൂഹത്തെ ബഹുമാനിച്ചുകൊണ്ട് ,അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരിലൊരാളായി നിന്നുകൊണ്ട് താങ്കള്‍ നടത്തിയ ക്ലാസ്സുകള്‍ എത്രയെത്ര! മറ്റ് റിസോഴ്സ് പേര്‍സണുകളില്‍ നിന്ന് വ്യത്യസ്തനായി ഫെസിലിറ്റേറ്റര്‍ എന്ന പദത്തെ അക്ഷരാരത്ഥത്തില്‍ സാക്ഷാത്കരിച്ച താങ്കള്‍ അധ്യാപകനിലെ ചാന്ദ്രശോഭയാണ് പകര്‍ന്നു നല്കിയത്.മറ്റുള്ള റിസോഴ്സ് പേര്‍സണുകള്‍ ചീറ്റപ്പുലിയെ പോലെ ചീറികൊണ്ട് അധ്യാപകരെ ഭയപ്പെടുത്തുകയും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുകയും അവരെ കളിയാക്കുകയുമൊക്കെ ചെയ്യുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.താങ്കള്‍ അത്തരക്കാര്‍ക്ക് ഒരപവാദമായിരുന്നു. സ്നേഹമായിരുന്നു താങ്കളുടെ ഭാഷ. മറ്റൂള്ളവരെ ബഹുമാനിക്കുന്നതീലൂടെയാണ് താങ്കള്‍ ആദരണീയനായിത്തീര്‍ന്നത് ! റിസോഴ്സ് പേര്‍സണുകള്‍ താങ്കളുടെ പാത പിന്തുടര്‍ന്നിരുന്നെങ്കില്‍ എത് സുന്ദരമാകുമായിരുന്നു! പ്രതീക്ഷയോടെ....
                    താങ്കള്‍ എന്നോടൊപ്പം ചിലവഴിച്ച സുന്ദരമുഹൂര്‍ത്തങ്ങളും സമ്മാനിച്ച സ്നേഹവും സാഹോദര്യവും ഞാന്‍ ഒരിക്കലും മറക്കില്ല ! ചിരിച്ച മുഖത്തോടെ മാത്രമേ അങ്ങയെ കണ്ടിട്ടുള്ളു. മരണത്തിലേക്കുള്ള വേഗതയെ മറ്റുള്ളവരില്‍ നിന്ന്  ഇത്ര ഫലപ്രദമായി മറച്ച് പിടിക്കാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ. മരിക്കുംവരെ മറ്റുള്ളവരുടെ  സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും അങ്ങ് വേണ്ടെന്നു വച്ചു. മാതൃകയാക്കാന്‍ കഴിയുന്ന ഒരു ജീവിതം കാഴ്ചവച്ച് അങ്ങ് മടങ്ങിയപ്പോള്‍ ആര്‍ദ്രമായ മിഴികളോടെ നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ. താങ്കളുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം വിധി അനാഥമാക്കിയ താങ്കളുടെ കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയും.....

                                                മരിക്കാതിരിക്കട്ടെ നിന്‍ ഓര്‍മ്മകളെന്നില്‍
                                                മരിക്കുംവരെയെന്റെ തനുവും മനസ്സും........


Monday, December 1, 2014

മലയാളത്തിന്റെ ഇതിഹാസകാരന്‍ ശ്രീ.എം.ടി വാസുദേവന്‍ നായരുടെ സഹോദരനോടൊപ്പം ചിലവഴിച്ച അസുലഭ മൂഹൂര്‍ത്തത്തിന്റെ ഓര്‍മ്മകള്‍........
എം.ടി യുടെ തറവാട്ടു മുറ്റത്ത്...






കണ്ണീരും കിനാവും ,അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്....എന്നിങ്ങനെ നിരവധി കൃതികള്‍ സമ്മാനിച്ച് മലയാളിയുടെ സാമൂഹികബോധത്തില്‍ ചന്ദ്രിക ചാലിച്ച വി.ടി യുടെ വീട്ടില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയപ്പോള്‍..





Wednesday, May 8, 2013

Monday, October 24, 2011

മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, September 26, 2011

വിന്റോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഓപ്പണ്‍ ഓഫീസ് പാക്കേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക