

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍.......................
ഏപ്രില്‍ 6 ന് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി വീടിന്റെ അടുക്കളവരെ എത്തിനില്‍ക്കുകയാണ്.
" ഒരു മുഖംമൂടി വെക്കാത്ത ചങ്ങാതിയെ-
യരികിലുമകലെയും കാണ്മതില്ല " എന്ന മഹാകവി ജി യുടെ വരികളാണ് രാഷ്ട്രീയപാര്‍ട്ടികളെ കാണുമ്പോളോര്‍മ്മവരുന്നത്.വോട്ട് ചോദിക്കുമ്പോള്‍ കാണിക്കുന്ന എളിമ (നേതാക്കളിലും അണികളിലും) വല്ലാതെ അത്ഭുതപ്പെടുത്തുന്നു ! മുമ്പൊരിക്കലും വാക്കിലും നോക്കിലും പ്രവൃത്തിയിലും എളിമകാട്ടാതിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ ഈ കഴിവ് എവിടുന്ന് കിട്ടി ?
രാഷ്ടീയ പ്രബുദ്ധരുടെ നാടാണ് ഭാരതമെന്ന് എന്നും മാധ്യമങ്ങളില്‍ കാണുന്നവരാണ് നാം. എന്നാല്‍ല രാഷ്ട്രീയക്കാരില്‍പ്രബുദ്ധരെത്തേടുമ്പോള്‍ വിരലിലെണ്ണാന്‍ പോലുമില്ലല്ലോ എന്ന വിഷമമാണുണ്ടാകുന്നത്. " ഉലകിലെ വേര്‍പ്പും പൊടിയുമേല്‍ക്കാതെ " പണിയെടുക്കുന്ന രാഷ്ടീയക്കാരുടെ നാടാണിത്. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നൊരുകാലത്ത് അവകാശപ്പെട്ടിരുന്ന ഒരു പ്രമുഖ രാഷ്ടീയപാര്‍ട്ടി ഇന്ന് മതതീവ്രവാദത്തിന് സ്തോത്രം പാടുന്നത് കേള്‍ക്കുമ്പോള്‍ ...........ഹോ ! എന്തു പറയാന്‍ ?
" നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം" എന്ന് വൈലോപ്പിള്ളി കവിതയിലെ നായകന്‍ പറയുന്നുണ്ട്. അതുപോലുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടിട്ട് പോളിംഗ് ബൂത്തിലേക്ക് പോകാന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു !!!!!
No comments:
Post a Comment