വിദ്യാഭ്യാസമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുരോഗമിച്ചുവെന്ന് കരുതി നാം അഭിമാനിക്കാറുണ്ട് ! തികച്ചും അബദ്ധ ധാരണയാണത് . വിദ്യാഭ്യാസപരമായി നാം വളരെ പിന്നിലാണെന്നും സാംസ്കാരികമായി അധ:പതിച്ചവരാണെന്നും തെളിയിക്കുന്നതാണ് അധ്യാപകന്റെ കൈ വെട്ടിയ സംഭവം. ഇപ്പോള്‍ കേരളീയനെ ഭരിക്കുന്നത് വഴിവിട്ട ജാതി-മത ചിന്തകളാണ്. അതിനെ അടിസ്ഥാനമാക്കി നാം നെയ്തുവയ്ക്കുന്ന നമ്മുടേത് മാത്രമായ ചിന്തകള്‍! നാം സമൂഹജീവിയാണെന്ന് മറക്കുന്നു, നമ്മുടെ സഹോദരങ്ങള്‍ ചിന്താശീലമില്ലാത്തവരാണെന്നും നമുക്ക് മാത്രമേ അതുള്ളൂവെന്നും അടിയുറച്ച് വിശ്വസിക്കുന്നു. ഇങ്ങനെ സ്വാര്‍ത്ഥന്‍മാരായി കുണ്ടുകിണറ്റിലെ തവളകുഞ്ഞുങ്ങളായി ജീവിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി! ഇത്തരം ആള്‍ക്കാരുടെ സമൂഹത്തെ സൃഷ്ടിക്കുന്നതാണോ നമ്മുടെ വിദ്യാഭ്യസ പരിഷ്കാരങ്ങള്‍? സ്കൂള്‍, കോളേജ് വിദ്യാഭ്യസം നേടിയവരാണ് വാളും കുന്തവും വെട്ടുകത്തിയുമായി മനുഷ്യന്റെ കൈയ്യും കാലും തലയും മുറിച്ച് മാറ്റാനായി ആവേശപൂര്‍വ്വം രംഗത്തെത്തുന്നത്! കേരളം ദൈവത്തിന്റെ നാടോ അതോ അറവുശാലയോ?
ഒരധ്യാപകന്‍ തെറ്റായ രീതിയില്‍ ഒരു ചോദ്യം തയ്യാറാക്കിയെന്ന് കരുതി അത് അപ്പാടെ വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ നാം. ആര് എന്തുചോദ്യം എങ്ങനെ തയ്യാറാക്കിയാലും അതിലടങ്ങിയിരിക്കുന്ന ആശയത്തെ ശരിയായ രീതിയില്‍ വായിച്ച് വ്യാഖ്യാനിക്കാനും മനസ്സിലാക്കാനുമുള്ള സാമാന്യ ബുദ്ധി കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ട്. വികാരത്തിനടിമപ്പെടാതെ ചിന്തിക്കണമെന്ന് മാത്രം. വികാരമല്ല വിവേകമാണ് നമ്മെ ഭരിക്കേണ്ടത് !ഒരു അധ്യാപകന്റെ കൈ വെട്ടിമാറ്റിയപ്പോള്‍ ആ അധ്യാപകന്റെ മനസ്സില്‍ (സാധാരണകാരുടെയെല്ലാം) വെട്ടിമാറ്റിയവരോടും അവര്‍ വിശ്വസിക്കുന്ന ജാതി മത വര്‍ഗ്ഗങ്ങളോടും വെറുപ്പും വിദ്വേഷവും കൂടാനെ അതുപകരിക്കൂ. കൈ വെട്ടിയാല്‍ അതല്ലേ നശിക്കൂ, ചിന്താഗതി മാറില്ലല്ലോ. കൈ വെട്ടിയവര്‍ ആ അധ്യാപകന്റെ ചിന്താധാരയില്‍ മാറ്റം വരുത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്. ആനയ്ക്ക് മദമിളകിയതിന് കുതിരയെ ചികിത്സിച്ചതുപോലെയായി!!!!
No comments:
Post a Comment