Tuesday, October 19, 2010

മൂന്ന് പണ്ഡിതന്‍മാരും പരേതനായ സിംഹവും
- ജി. ശങ്കരപിള്ള

പത്താംക്ളാസ്സിലെ 'മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും'എന്ന നാടകം പഠിപ്പിക്കാന്‍തുടങ്ങുകയാണല്ലോ.പ്രസ്തുതകഥ വിഷ്ണുശര്‍മ്മയുടെ പഞ്ചതന്ത്രത്തിലേതാണെന്ന് അറിയാമല്ലോ?പഞ്ചതന്ത്രം എന്ന പുസ്തകം പരിചയപ്പെടുത്താന്‍ കിട്ടുന്ന ഒരു സുവര്‍ണ്ണാവസരമാണ്.സര്‍വ്വശാസ്ത്രങ്ങളുംപഠിച്ചറിഞ്ഞതുകൊണ്ടായില്ല,ബുദ്ധിയാണ് ജീവിതവിജയത്തിനാവശ്യം എന്ന് പഠിപ്പിക്കുന്ന കഥ.

ഒരു ബ്രാമ്ഹണന്റെ നാലു പുത്രന്മാരില്‍ മൂത്തവരില്‍ മൂന്നുപേരും സര്‍വ്വശാസ്ത്രങ്ങളിലും അറിവ് നേടിയവരായിരുന്നു. നാലാമനാവട്ടെ ശാസ്ത്രവിജ്ഞാനമില്ലെങ്കിലും ബുദ്ധിമാനായിരുന്നു.മറുനാട്ടില്‍പോയി രാജാക്കന്‍മാരെ പ്രീതിപ്പെടുത്തി പണം സമ്പാദിക്കാനിറങ്ങിയ സഹോദരന്മാര്‍ ആദ്യം നാലാമനെ കൂടെക്കൂട്ടാന്‍ തയ്യാറായില്ല.എന്നാല്‍ മൂന്നാമന്‍ അല്പം മനുഷ്യപ്പറ്റുള്ളവനായിരുന്നു, അയാളുടെ നിര്‍ബന്ധം കാരണമാണ് മറ്റുള്ളവര്‍ അനുജനെക്കൂടെ കൂട്ടാന്‍ തയ്യാറായത്. അവര്‍ നടന്ന് ഒരു വനത്തിലെത്തി. അവിടെ ചത്തുപോയ ഒരു മൃഗത്തിന്റെ തകര്‍ന്ന അസ്തികൂടം കണ്ടപ്പോള്‍ തങ്ങള്‍ നേടി ശാസ്ത്രവിജ്ഞാനം പരീക്ഷിക്കാന്‍ ഒരു സുവര്‍ണ്ണാവസരം കിട്ടിയ സന്തോഷത്തില്‍ അവര്‍ പരീക്ഷണം തുടങ്ങി ! ഒന്നാമന്‍ തകര്‍ന്ന അസ്തിക്കൂടങ്ങളെ ഒന്നിപ്പിച്ചു.രണ്ടാമന്‍ ആ ജന്തുവിന് മജ്ജയും മാംസവും രക്തവും നല്കി. മൂന്നാമന്‍ അതിന് ജീവന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ നാലാമനായ അനുജന്‍ ആ ശ്രമത്തെ തടഞ്ഞു, അതൊരു സിംഹമാണെന്നും അതിന് ജീവന്‍ കൊടുത്താല്‍ അത് നാലുപേരെയും കൊല്ലുമെന്നും അതിനാല്‍ അതു ചെയ്യരുതെന്നും അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുനോക്കി, പക്ഷേ ഫലമുണ്ടായില്ല. അവസാനം താന്‍ ഒരു മരത്തില്‍ കയറുന്നതുവരെ ക്ഷമിക്കണമെന്ന് പറഞ്ഞ് അയാള്‍ അടുത്തു കണ്ട ഒരു മരത്തില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് മൂന്നാമന്‍ ആ സിംഹത്തിന് ജീവന്‍ നല്കി ! ജീവന്‍വെച്ച സിംഹം പണ്ഡിതന്മാരെന്ന് അഹങ്കരിച്ച ബുദ്ധിഹീനന്മാരായ ആ മൂന്നപേരെയും കൊന്നു. രക്ഷപ്പെട്ട നാലാമന്‍ വീട്ടിലേക്ക് പുറപ്പെട്ടു.
വിദ്യയല്ല,ബുദ്ധിയാണ് വേണ്ടതെന്ന് ഈ കഥ പഠിപ്പിക്കുന്നു.
ഇനി നാടകത്തിലേക്ക് കടക്കുന്നതല്ലേ നല്ലത് ? ഒപ്പം പഞ്ചതന്ത്രത്തിലെ കൂടുതല്‍ കഥകള്‍ കുട്ടികള്‍ക്ക്പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ .

ഈ കഥ നല്കുന്ന മറ്റൊരു സന്ദേശം നോക്കുക

ഐശ്വര്യം കുലവധുവിനെപ്പലെ ഒരാള്‍ക്കുമാത്രം അനുഭവിക്കാനുള്ളതല്ല ; വഴിയാത്രക്കാര്‍ക്കുപ്പോലും അനുഭവിക്കത്തക്ക വേശ്യയെപ്പോലെയിരിക്കണം സമ്പത്ത്. 'ഇത് എന്റേതാണ് ', 'ഇവന്‍ അന്യനാണ് 'എന്നൊക്കെ വിചാരിക്കുന്നവന്‍ സങ്കുചിത മനസ്കനാണ്. ഉദാരചിത്തര്‍ക്ക് ലോകം തന്നെയാണ് തറവാട്.

No comments:

Post a Comment