ഒരു ജനപ്രതിനിധിയുടെ പ്രതിഷേധം !
കേരളത്തിലെ ജനവിഭാഗം പ്രതിഷേധിക്കാന്‍ പണ്ടേ വിരുതന്‍മാരാണ്. എന്നാല്‍ ആവശ്യമുള്ളകാര്യങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ അറിയാത്തവരുമാണ്, അല്ലെങ്കില്‍ മടിയന്‍മാരാണ്. പ്രതിഷേധം എങ്ങനെ? എപ്പോള്‍? നടത്തണം എന്നവര്‍ക്കറിയില്ല.
നമ്മുടെ ഒരു ജനപ്രതിനിധി കുറച്ച് നേരം കറണ്ട് കിട്ടാതായപ്പോള്‍ നടത്തിയ ഒരു പ്രതിഷേധം നിങ്ങള്‍ ചാനലുകളിലൂടെ കണ്ടിട്ടുണ്ടാവും. നമ്മില്‍ പലരും മണിക്കൂറുകളോളവും ദിവസങ്ങളോളവും കറണ്ടും വെള്ളവുംമില്ലാതെ കഴിയേണ്ടി വന്നിട്ടുണ്ട് ! ഇതെല്ലാം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്.(അധികാരികള്‍ക്ക് ഇതെല്ലാം നന്നായിട്ടറിയാം) 'ആരാന്റെ തള്ളയ്ക്ക് പ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേല്' എന്ന് പറഞ്ഞതുപോലെ നമ്മുടെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഉള്ളിലൂറുന്ന ചിരിയോടെ നമ്മുടെ മുമ്പില്‍ കരഞ്ഞിട്ടുള്ള ജനപ്രതിനിധികളേയും നാം കണ്ടിട്ടുണ്ട്. എന്നാലിതാ അഞ്ച് മിനിട്ട് നേരം കറണ്ട് കിട്ടാതായപ്പോള്‍ ഒരു ജനപ്രതിനിധി നടത്തിയ പ്രകടനം ! ആ മാന്യന്റെ ഭാഷയാണ് ഏറെ മെച്ചമായി തോന്നിയത്. വികടസരസ്വതിയെ നാവിന്‍ത്തുമ്പിലിട്ട് അമ്മാനമാടുന്ന കാഴ്ച എത്ര രസകരമാണ് ! താനുപയോഗിച്ച ഭാഷാപദങ്ങളുടെ അര്‍ത്ഥം ആ വിദ്വാന് അറിയുമോയെന്തോ? എന്തായാലും എന്റെ പ്രിയ സുഹൃത്തുക്കള്‍ അതൊന്ന് കണ്ടുനോക്കൂ ...( ഈ വീഡിയോ യൂട്യൂബില്‍ നിന്ന് ലഭിച്ചതാണ്)
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment