Wednesday, September 21, 2011

നാണക്കേടുണ്ടാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് !

ഇന്ത്യന്‍ ക്രിക്കറ്റ് , നാണക്കേടിന്റെ കൊടുമുടിയിലെത്തിയ പരമ്പരയായിരുന്നു ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നടന്നത്. വമ്പന്‍ താരനിരയുമായി ഇംഗ്ലണ്ടിലെത്തി തോറ്റ് തുന്നംപാടി തിരിച്ചുവന്നവര്‍ ഒന്നാലോചിക്കണം, 120 കോടി ജനങ്ങളാണ് നാണക്കേടിന്റെ കൊടുമുടി കയറിയതെന്ന് !!!

'നൂറ്റാണ്ടിന്റെ പന്ത് 'എന്ന് ലോകം വാഴ്ത്തിയ ഷേണ്‍വാണിന്റെ ആ പന്ത് നമുക്കൊന്ന് കണ്ട് നോക്കാം. അതുപോലെയൊന്നും നമ്മുടെ ബൗളര്‍മാര്‍ എറിയണമെന്ന് പറയുന്നില്ല, എന്നാലും അതിന്റെ നൂറയലത്ത് എത്തുന്ന ഒരു പന്തെറിയാന്‍ എന്നാണ് ഒരു ബൗളര്‍ ഇന്തയില്‍ ജനിക്കുക? ആധുനിക ലോകത്തെ ബ്രാഡ്‌മാന്‍ എന്ന് ലോകം വാഴ്ത്തിയ സച്ചിനും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു!സാധാരണ തോല്ക്കുന്ന കളിയില്‍ സച്ചിന്‍ സെഞ്ച്വറി അടിക്കാറുണ്ട്, ഇത്തവണ അതും കണ്ടില്ല !!! ഷേണ്‍ വോണിന്റെ 'നൂറ്റാണ്ടിന്റെ പന്ത് 'നമുക്കൊന്ന് കണ്ടുനോക്കാം.



No comments:

Post a Comment