Monday, May 11, 2009


പൊതു വിദ്യാലയങ്ങളും അച്ചടക്കവും


കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല മെച്ചപ്പെടത്തന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാറി മാറി വരുന്ന സര്‍ക്കാരുകളും വിവിധ സര്‍ക്കാര്‍സര്‍വ്വീസ് സംഘടനകളും തലകുത്തിനിന്ന് പരിശ്രമിച്ചിട്ടും സര്‍ക്കാര്‍വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവില്‍മാത്രം മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍വിദ്യാലയങ്ങളില്‍കുട്ടികള്‍വരാന്‍ മടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം?

പണം കൊടുത്ത് പഠിക്കുന്നത് മാത്രം മേന്‍മയുള്ളത് എന്നു കരുതുന്നതാകുമോ ഒരു കാരണം ? ഒരു പരിധിവരെ അതു ശരിയാണെന്ന് തോന്നുന്നു. സൗജന്യമായി ലഭിക്കുന്ന ഒന്നിനോടും ആളുകള്‍ക്ക് വലിയമതിപ്പില്ലാതായിരിക്കുന്നു, പ്രത്യേകിച്ച് വിദ്യാഭ്യാസത്തോട് ! (അരിയോ പച്ചക്കറിയോ പലവ്യഞ്ജനങ്ങളോ സൗജന്യമായി നല്കിയാല്‍ പണക്കാര്‍വരെ അതുവാങ്ങാന്‍ ക്യൂ നില്ക്കുന്ന കാലമാണ് !!!)

അച്ചടക്കമില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ !


സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഡിസിപ്ളിന്‍ ഇല്ലാത്തതാണ് തങ്ങളുടെ കുട്ടികളെ അങ്ങോട്ട് വിടാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ഏതു സര്‍ക്കാര്‍‍ വിദ്യാലയത്തിലാണ് തികഞ്ഞ അച്ചടക്കത്തോടെ വിദ്യാഭ്യാസം നടക്കുന്നത് ? തിരുവനന്തപുരത്തെ ഒരധ്യാപകനായതു കൊണ്ട് പറയട്ടെ , തിരുവനന്തപുരം നഗരത്തില്‍ കോട്ടന്‍ഹില്‍,പട്ടം ഗേള്‍സ്, മണക്കാട് ഗേള്‍സ് എന്നീ വിദ്യാലയങ്ങളിലൊഴികെ മറ്റൊരിടത്തും വേണ്ടത്ര ഡിസിപ്ളിനില്ലതന്നെ. എസ്.എം വി സ്കൂളില്‍ ഡിസിപ്ളിന്‍ ഒരു പരിധിവരെയുണ്ടെങ്കിലും അണ്‍എയിഡഡ് വിദ്യാലയങ്ങളില്‍ പഠിച്ചിട്ട് വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളോടു പോലും അയ്യായിരവും പതിനായിരവും ഡൊണേഷന്‍ ചോദിച്ചാല്‍ അവരെങ്ങനെ കൊടുക്കാനാണ് ? ഇനി അവിടെ മെച്ചപ്പട്ട വിദ്യാഭ്യാസം കിട്ടുമോയെന്ന് ചോദിച്ചാല്‍ ദൈവത്തോട് ചോദിക്കാന്‍പറയേണ്ടി വരും !!! (ദൈവം മിണ്ടാതായിട്ട് കൊല്ലങ്ങള്‍ പലതു കഴിഞ്ഞേ !!!!!)

തൈക്കാട് 'മോഡല്‍ വിദ്യാലയം' പേരില്‍ മാത്രം മോഡലാകാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തു പതിനഞ്ച് കഴിഞ്ഞു. ആണ്‍ക്കുട്ടികളെ വിശ്വസിച്ച് അയയ്ക്കാന്‍പറ്റുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയംപോലും തിരുവനന്തപുരത്തില്ല. എന്റെയൊരു സുഹൃത്തിന് തന്റെ മകനെ ഗവണ്‍മെന്റ് വിദ്യാലയത്തില്‍ ചേര്‍ക്കണമെന്നുണ്ട് (ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു എയിഡഡ് വിദ്യാലയത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു ) അടുത്ത വര്‍ഷം ഹൈസ്കൂളിലേക്ക് കടക്കുന്ന മകനെക്കുറിച്ചുള്ള ആധി കണ്ടപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് )

ക്രിസ്ത്യന്‍ മാനേജ്മെന്റ്കള്‍ക്ക് മാത്രമേ അച്ചടക്കമുള്ള വിദ്യാലയങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയുള്ളൂ എന്നാണ് പൊതുജനം മനസ്സിലാക്കിയിരിക്കുന്നത്. ജനങ്ങളുടെ ഈ അബദ്ധ ധാരണ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. (തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തിക്കൊണ്ട് പോകുന്ന എയിഡഡ് വിദ്യാലയത്തില്‍ കഴിഞ്ഞ വര്‍ഷാവസാനം മദ്യപിച്ച് മദോന്‍മത്തരായ ഒന്‍പത്,പത്ത് ക്ളാസുകളിലെ കുട്ടികളെ കണ്ടെത്തിയിരുന്നു, മാധ്യമങ്ങളില്‍ വന്നില്ലെന്നേയുള്ളൂ) സര്‍ക്കാര്‍വിദ്യാലയങ്ങള്‍ക്കും മികച്ച അച്ചടക്കം പാലിക്കാന്‍കഴിയുമെന്ന് കാട്ടിക്കൊടുക്കാന്‍ നമ്മുടെ അദ്ധ്യാപകര്‍ക്ക് കഴുയില്ലേ ?

മാറിവരുന്ന പാഠ്യപദ്ധതി ഉദ്ധ്യേശ്യങ്ങളോട് അദ്ധ്യാപകര്‍ കാട്ടുന്ന തികഞ്ഞ അവഗണന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളെ തകിടം മറിക്കുന്നു.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മെച്ചപ്പെടാന്‍ നൂറ് ശതമാനത്തിലേക്കടുത്ത വിജയമല്ല ആവശ്യമെന്നും മികച്ച അച്ചടക്കവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആത്മാര്‍ത്ഥയുള്ള (പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ആശയങ്ങളോടും ലക്ഷ്യങ്ങളോടും ; അല്ലാതെ സ്വന്തം പോക്കറ്റിനോടും കുടുംബത്തിനോടുമല്ല.) അദ്ധ്യാപകരുടെ കൂട്ടായ്മയാണെന്ന് നമ്മുടെ സര്‍ക്കാരും എല്ലാ അദ്ധ്യാപക സംഘടനകളും എന്നാണിനി മനസ്സിലാക്കുന്നത് ?

1 comment:

  1. പാഠ്യവിഷയങ്ങളും ഇതിനൊരു പ്രതിബന്ധം ആണെന്ന് ഞാന്‍ കരുതുന്നു. മാറി മാറി വരുന്ന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ തന്റെ മക്കള്‍ ഏറ്റു വാങ്ങേണ്ട എന്ന്നു കരുതുന്ന മാതാപിതാക്കള്‍, എന്തെങ്കിലും നിവര്തിയുന്റെകില്‍ കുട്ടികളെ സി ബി എസ ഇ സ്കൂളില്‍ ചേര്‍ക്കുകയാണ് എന്റെ നാട്ടിന്‍ പുറത്ത്‌ പോലും പതിവ്‌. ഇത കൊണ്ട്ട് തന്നെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്‍പ്പടെ വളരെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് എത്തുന്ന കുട്ടികളാണ് അധികവും. അതായത്‌ പ്രഭാത ഭക്ഷണം കഴിക്കാനില്ലാതത കൊണ്ട്ട് തല ചുറ്റി വീഴുന്നവരും, രാത്രി മുഴുവന്‍ ഉറക്കമിളച്ച് പണിയെടുത്ത്‌ സമ്പാദിച്ച് ക്ലാസ്സ്‌ റുമില്‍ കിടന്നു ഉറങ്ങുന്നവരും ഒക്കെ. ഇത്തരത്തില്‍ കഷ്റെപ്പെടുന്ന കുട്ടികളില്‍ നിന്ന് നല്ല രിസല്‍ത്റ്റ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന അധ്യാപകര്‍, വാസ്തവത്തില്‍ ബ്രൈറ്റ്‌ അല്ലാത്ത കുട്ടികളെ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞു വിട്ടു രിസല്ട്ടുന്ടാക്കുന്ന സ്കൂലുകലുറെ മുമ്പില്‍ മുട്ടുകുതുകയാണ്.

    ReplyDelete