
അവധിക്കാലത്തെ ആത്മാര്‍ത്ഥ !!!
കേരളത്തില്‍ സമ്മര്‍ വെക്കേഷന്‍ ട്രെയിനിംഗ് കാലമായി ആഘോഷിക്കുകയാണ് അധ്യാപക സമൂഹം ! വെക്കേഷന് ജോലി ചെയ്യാന്‍അധ്യാപകര്‍ കാട്ടുന്ന താല്പര്യം അത്ഭുതാവഹം !!! എന്തായിരിക്കാം ഇതിന് കാരണം ? തീര്‍ച്ചയായും പാഠ്യപദ്ധതിയോടുള്ള താല്പര്യവും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥയും തന്നെ, തര്‍ക്കമില്ല ! അദ്ധ്യാപകരെത്ര നല്ലവരാണ് !!!ഏപ്രിലിലെ ആദ്യ രണ്ടാഴ്ചക്കാലം ഹൈസ്ക്കൂളധ്യാപകര്‍ SSLC മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍സജീവസാന്നിദ്ധ്യമായി. മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ച് കിട്ടാതിരുന്നവര്‍ പരീക്ഷാഭവനിലെ പ്യൂണിന്റെ കാലുവരെ പിടിച്ച് കാര്യം നേടി. തീര്‍ച്ചയായും താന്‍ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥക്കൊണ്ട് മാത്രമാണിത്!
മേയ് ഇരുപത് മുതല്‍ BPL സര്‍വ്വേ തുട ങ്ങുകയാണല്ലോ. അതില്‍ തനിക്ക് ഡ്യൂട്ടി ഉണ്ടോയെന്ന് മേലധികാരികളെ വിളിച്ച് ചോദിക്കുന്ന തിരക്കിലാണിപ്പോളധ്യാപകര്‍. തങ്ങളെ ഏല്പിക്കുന്ന ജോലി ഭംഗിയായി നിര്‍വ്വഹിക്കാനുള്ള അധ്യാപക സമൂഹത്തിന്റെ ആവേശവും ആത്മാര്‍ത്ഥയും ഭരണാധികാരികള്‍ കാണുന്നില്ലേ ?
വാല്ക്കഷണം
കഴിഞ്ഞ വര്‍ഷം ക്ളസ്റ്റര്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ അധ്യാപക സംഘടനയിലെ അധ്യാപകരാണ് മേല്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായത് !!!
"ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ മേല്പറഞ്ഞ ജോലികള്‍ ഏല്പിക്കരുത്, ഞങ്ങള്‍ക്ക് കുടുംബം നോക്കാനുള്ളതാ ! “ ലീവ് സറണ്ടര്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍ എപ്പോഴും എന്തും ചെയ്യും ? എന്തുമെന്നാല്‍ ?.......എന്തെന്തും.........
No comments:
Post a Comment