മാവേലിമന്‍റവും സ്വാതന്ത്ര്യവും പിന്നെ കൈപ്പാടനും......
കെ.ജെ. ബേബിയുടെ മാവേലിമന്‍റം 1994 ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ നോവലാണ്. സാധാരണ അക്കാഡമി അവാര്‍ഡ് നേടുന്ന കൃതികള്‍ധാരാളമായി വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പടുകയുംചെയ്യുന്നത് സ്വാഭാവികം ! അത്തരത്തിലീക്കൃതി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടോയെന്ന സംശയം ഇല്ലാതില്ല ! ഒരുമലയാളം അധ്യാപകനായിട്ടും ഈ കൃതി 2009 മേയ് മാസത്തിലാണ് ഞാന്‍വായിക്കാനിടയായത് ! എട്ടാംക്ളാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ "മാവേലിമന്‍റ"ത്തിലെ ഒരധ്യായം പഠനവിധേയമായിട്ടുണ്ട്. അങ്ങനെയാണ് ഞാനീ നോവലിനെ അറിയാനിടയായത്. വായിച്ചു തുടങ്ങിയപ്പോള്‍മുതല്ക്കേ ഒരു കുറ്റബോധംഎന്നെ വേട്ടയാടാന്‍തുടങ്ങിയിരുന്നു ! എന്തുകൊണ്ട് ഞാനീക്കൃതി വായിക്കാനിത്രയേറെ താമസിച്ചു ?
(ചില ഭാഗ്യങ്ങളങ്ങനെയാണ് താമസിച്ചേ ലഭ്യമാകൂ ! )
ഒത്തിരി തിരക്കുളുണ്ടായിരുന്നിട്ടും ഒരു ശനിയാഴ്ച വൈകുന്നേരവും അടുത്ത ഞായറ്‍ പകലും കൊണ്ട് നോവല്‍വായിച്ചു തീര്‍ത്തു. തീര്‍ന്നപ്പോഴാകട്ടെ മനസ്സിലെവിടെയോ പ്രത്യാശയുടെ നറുമലരുകള്‍പൂത്ത മണംപരക്കുന്നതുപോലെ ! “മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ” എന്ന പാട്ടെവിടെയോകേള്‍ക്കുന്നില്ലേ.....? കൈപ്പാടനും ഈരയും ജെവരപ്പരുമനും ചിരുതയും മേലോരച്ചനും കീയോരത്തിയും കെമ്പിയുംമറ്റും പാട്ടുപാടിക്കൊണ്ട് പോവുകയാണ്.....'മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ...........'
സ്വാതന്ത്ര്യം ആദ്യം മനസ്സുകൊണ്ടാണ് നേടേണ്ടതെന്ന് കൈപ്പാടന്‍ നമ്മെ പഠിപ്പിക്കുകയാണീ നോവലിലൂടെ ! മനസ്സ് സ്വാതന്ത്ര്യം അനുഭവിച്ച് കഴിഞ്ഞാല്‍പ്പിന്നെ ബാഹ്യമായ ചങ്ങലകള്‍പ്പൊട്ടിച്ചെറിയുക വളരെ എളുപ്പമാണ്. മനോബലമാണ് എതൊരു വിജയത്തിന്റെയും അടിസ്ഥാന ഘടകം. മനസ്സിനെ ഭരിക്കുന്ന അസ്വാതന്ത്ര്യത്തിന്റെതമസ്സിനെ അകറ്റുകയാണ് ആദ്യം വേണ്ടത്. ഈ സത്യം ഉദ്ഘോഷിക്കുകയാണ് കെ.ജെ. ബേബിമാവേലിമന്‍റത്തിലൂടെ ചെയ്യുന്ന പ്രധാന ദൗത്യം.
സ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടനായിരുന്ന മഹാബലി അധിനിവേശ ശക്തിയുടെ ഭീകരരൂപിയായ വാമനനെമനസ്സിലാക്കാത്തതാണല്ലോ മാനുഷ്യരെല്ലാം ഒന്നായിവാണിരുന്ന നാടിന്റെ ശാപമായിമാറിയത്.മൂന്നടിമണ്ണ് വാമനന്നല്കിയത് മഹാബലിയുടെ ദാനത്തിന്റെ മഹത്വമായി വ്യാഖ്യാനിക്കുന്നവര്‍ അധിനിവേശശക്തിയുടെഭീകരരൂപിയാണ് വാമനനെന്ന് മനസ്സിലാക്കുന്നതേയില്ല ! അല്ലെങ്കിലവരവരത് മനപ്പൂര്‍വ്വം മറക്കുന്നു. മൂന്നടി മണ്ണ്ചോദിച്ചിട്ട് മൂന്ന് ലോകങ്ങളും അളന്നെടുക്കുന്നതെവിടുത്തെ ന്യായം? ന്യൂനപക്ഷരായ പാണ്ഡവര്‍ക്ക് (കൈപ്പാടനെപോലെയുള്ള ആദിവാസി സമൂഹത്തിന്) സൂചികുത്താന്‍പോലും സ്ഥലം നല്കാത്ത ഭൂരിപക്ഷത്തിന്റെ (ഉന്നതജാതിയില്‍പ്പെട്ടവര്‍) നാടാണ് നമ്മുടേത് !
ആദിവാസികളുടെ തനത് ഭാഷയിലാണ് നോവലിസ്റ്റ് കഥ പറഞ്ഞിരിക്കുന്നത്, അതുകൊണ്ട്തന്നെ വായനഒരനുഭവമായിമാറുന്നു. കഥയുടെ സ്വാഭാവികത കൊണ്ടും മികവുറ്റ കഥാപാത്രങ്ങളുടെ ആവിഷ്കാരം കൊണ്ടും വായനഎളുപ്പമാകുന്നു. ആദിവാസികളുടെ കഥ പറഞ്ഞതുകൊണ്ടാണോ 'മവേലി മന്‍റം' അധികം വായിക്കപ്പെടാതെപോയത് ? ആണെന്ന് പറയണം ! ഈ നോവലിന് മലയാളം അധ്യാപകരിലൂടെയും കുട്ടികളിലൂടെയും ഒരുപുനര്‍ജന്മം പ്രതീക്ഷിക്കാം.
No comments:
Post a Comment